തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ. ഇപ്പോൾ ആശാവർക്കർമാർ നടത്തുന്ന സമരം ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ചതാണ് ഇ പി ജയരാജൻ പറഞ്ഞു. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു.തങ്ങൾ സമരത്തിന് എതിരൊന്നുമല്ല, പക്ഷേ ഇത് വേണ്ടാത്തതും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ സമരം ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചു വന്നതാണ്. അത്കൊണ്ട് തന്നെ ഈ സമരത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
ആശാ വർക്കർമാരുടെ സമരം അനാവശ്യം;ഇപി ജയരാജൻ
