ന്യൂഡൽഹി : വഖഫ് നിയമഭേദഗതി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ ബില്‍ നിയമമായി. വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി സർക്കാർ അറിയിക്കും.1995 ലെ വഖഫ് നിയമമാണ് ഭേദഗതി വരുത്തിയത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ പാർലമെന്റിലെ ഇരുസഭകളിലും പാസായത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റേയും വിവിധ മുസ്ലീം സംഘടനകളുടേയും കടുത്ത എതിർപ്പിനെ തുടർന്ന് ബില്‍ സംയുക്ത പാർലമെന്റ് സമിതിക്ക് വിട്ടു.