പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും;ഡൊണാൾഡ് ട്രംപ്

CANADA CLASSIFIEDS Global MATRIMONIAL NEWZEALAND OBIT REAL ESTATE UK

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനം മണ്ടത്തരം എന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിചിരിക്കുന്നത്.2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്‍റെ രണ്ടാമത്തെ തിരിച്ചുവരവിൽ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്‍റെ ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *