റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ നിലവിലെ സ്ഥിതിയില്‍ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, അക്രമം ഉടനടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 25,000 സൈനികരാണ് മരിച്ചത്. ഈ കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതൊരു മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കും. അത് സംഭവിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.മണിക്കൂറുകള്‍ക്കകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്‍പ് അവകാശപ്പെട്ടിരുന്ന ട്രംപിന് റഷ്യയും ഉക്രെയ്‌നും വഴങ്ങാത്തതിനാല്‍ ഇപ്പോഴും വെറുമൊരു കാഴ്ചക്കാരനായി നോക്കിനില്‍ക്കേണ്ടി വരികയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം അതീവ നിരാശനാണെന്നാണ് വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കും
