ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിൽ പൊലീസ്; മരണകാരണം ആന്തരിക രക്തസ്രാവം

Breaking Kerala Local News National Uncategorized

തിരുവനന്തപുരം: സീരിയൽ താരം ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിൽ പൊലീസ്. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *