കനത്ത പുകമഞ്ഞിൽ വീർപ്പുമുട്ടി ഡൽഹി

Uncategorized

ന്യൂഡൽഹി:ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിൽ ആണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു.

വായു മലിനീകരണത്തിന് വാഹനങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത്. 47 ശതമാനമാ‌ണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും റോഡ് വൃത്തിയാക്കലും നടത്തി. എൻഡിഎംസി വൈസ് ചെയർമാനും ബിജെപി നേതാവുമായ കുൽജീത് സിംഗ് ചാഹലിൻ്റെ മേൽനോട്ടത്തിലാണ് ഇത് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *