ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണത്തെ തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങള്‍ റദ്ദാക്കിയതായും 370-ലധികം വിമാനങ്ങള്‍ വൈകിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫ്‌ലൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ശരാശരി 26 മിനിറ്റോളം വൈകിയാണ് മിക്ക വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. പ്രതിദിനം ഏകദേശം 1,300 വിമാന സര്‍വീസുകള്‍ കൈകാര്യംചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഐജിഐയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുന്നത് രാജ്യമൊട്ടാകെയുള്ള വിമാനയാത്രക്കാരെ ബാധിക്കും.നിലവില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗമമാണെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (DIAL) അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണവും; 110 വിമാനങ്ങള്‍ റദ്ദാക്കി
