തിരുവനന്തപുരം: അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 6 വയസുകാരൻ മരിച്ചു.അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടം ഉണ്ടായത്. കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഷാൾ കഴുത്തിൽ കുരുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം
