തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം ഉണ്ടായത്. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെയാണ് ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു.
ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
