അറുപത് വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ അറുപത് വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ബിഎസ്എന്‍എല്‍ ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇവർ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് പറയുന്നു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *