ലക്നൗ: ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. യുപിയിലെ ശ്രാവഷ്ടിയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിൽ ആണ് ഭർത്താവ് സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.
മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകമുണ്ടായത്. കൊലപാതകത്തിനു ശേഷം മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്തു.
സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്.