ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുൾപ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നാലു മൃതദേഹങ്ങളും കണ്ടെടുത്തു.ഷോർട്ട് സർക്യൂട്ടാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്.
നോർത്ത് കൊമ്പൊടിഞ്ഞാൽ തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), ശുഭയുടെ മാതാവ് ബൈസൻവാലി നാൽപതേക്കർ പൊന്നംകുന്നേൽ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (72), ശുഭയുടെ മക്കളായ അഭിനന്ദ് (7), അഭിനവ് (5) എന്നിവരാണ് സ്വന്തം വീട്ടിൽ വെന്തുമരിച്ചത്.