ലോകത്തെ അതിസമ്പന്നനായ കായികതാരമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.മൂന്നാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തുന്നത്.
ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയത്.ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ ഈ നേട്ടം.