കിഴക്കിൻ്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 13 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് റൈറ്റ് ‘റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പിതാവ് കൊടികയറ്റി
ഈ സമയം കൊടിമരത്തിനു ചുറ്റുമായി നിശ്ചല ദൃശ്യങ്ങളും, മാലാഖമാരും, നൃത്തചുവടുകളുമായി വർണ്ണ വസ്ത്രങ്ങളണിഞ്ഞ കുട്ടികളും ,വിശുദ്ധൻ്റ ചിത്രം പതിച്ച വർണ്ണ ബലൂണുകളും കൊടികയറ്റ കർമ്മത്തെ വർണ്ണാഭമാക്കി’ ” തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഫാ.ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ വചന പ്രഘോഷണം നടത്തി രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടന്നു.
തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ 7 ന് ദിവ്യബലിയും വൈകിട്ട് 5.30. ന് ദിവ്യബലി,നൊവേന, എന്നിവ നടക്കും.പ്രമുഖവൈദിക ശ്രേഷ്ഠർ കാർമ്മികരാകും.10 ശനിയാഴ്ച്ച ഇടവക ദിനം വൈകിട്ട് 5.30 ന് നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ വൈദികർ കാർമ്മികരാകും തുടർന്ന് കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികം നടക്കും ‘ 11 ഞായർ രാവിലെ 9 40 ന് കണ്ണൂർ രൂപത സഹായമെത്രാൻ റൈറ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ‘പിതാവിന് സ്വീകരണം തുടർന്ന് അഭിവന്ദ്യ പിതാവിൻ്റ മുഖ്യകാർമ്മികത്വത്തിൽ പ്രസുദേന്തിമാർക്കു വേണ്ടി നടക്കുന്ന ദിവ്യബലിയിൽ ഫാ. വിൻസെൻ്റ് വാരിയത്ത് വചന സന്ദേശം നൽകും
തുടർന്ന് ഈ വർഷത്തെ തിരുനാളിനോടനുബദ്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനവും തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർദ്ധനരായ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിൻ്റെ താക്കോൽദാനവും പിതാവ് നിർവ്വഹിക്കും ‘ 12-തിങ്കൾ വേസ്പര ദിനത്തിൽ വൈകിട്ട് 5.30ന് ദിവ്യബലി, നൊവേന തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിൽ വിശ്വാസികൾ ക്ക് നിയോഗം വച്ച് പ്രാർത്ഥിച്ച് പട്ടുകുട എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും മെയ് 13 -നാണ് ഒരു ലക്ഷത്തിലേറെ പേർ പങ്കുകൊള്ളുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാൾ രാവിലെ 10-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ അംബ്രോസ് പുത്തൻവീട്ടിലിനു സ്വീകരണം. തുടർന്ന് 10.15ന് പിതാവ് ഊട്ടു നേർച്ച ആശിർവദിക്കും. തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. ജോസ് തോമസ് വചന സന്ദേശം നൽകും.
വിശുദ്ധ അന്തോണീസിൻ്റെ 3 തിരുശേഷിപ്പുകളായ അഴുകാത്ത നാവ് കൈയ്യുടെ അസ്ഥി, സഭാവസ്ത്രത്തിൻ്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാനാജാതി മതസ്ഥരായ തീർത്ഥാടകർ വിശുദ്ധൻ്റ സന്നിധിയിലേക്ക് ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും അത്ഭുത സിദ്ധിയുള്ള വിശുദ്ധൻ്റ രൂപം ദർശിക്കുന്നതിനും ,അടിമ സമർപ്പണത്തിനു മായിഎത്തി ചേരുമെന്നതിനാൽ തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് റെക്ടർ ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ, ഫാ അജയ് ആൻ്റണി പുത്തൻ പറമ്പിൽ എന്നിവർ അറിയിച്ചു.