ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം

Breaking Kerala Local News

തൃശൂർ: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റമുണ്ടായി. ശക്തമായ തിരയിൽ കടൽവെളളം കരയിലേക്ക് അടിച്ചു കയറി. പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി.

കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ വെള്ളം കയറിയിരുന്നു. പക്ഷേ ഇത്തവണ വളരെ രൂക്ഷമാണ് അവസ്ഥ. വെള്ളം കയറിയതോടെ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *