പാലക്കാട്‌ താമര വിരിയും, ഉറപ്പ്; സി കൃഷ്ണകുമാർ

Breaking Kerala Local News

പാലക്കാട്: ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. അത് നൂറ് ശതമാനം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകും. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകുമെന്നും എട്ടായിരം മുതൽ പതിനായിരം വരെ വോട്ടുകൾ പാലക്കാട് നഗരസഭ പരിധിയിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. ന്യൂനപക്ഷ ജനങ്ങൾക്കൊപ്പം നിന്ന പാർട്ടിയാണ് ബിജെപി.

ആ വോട്ടും നമുക്ക് തന്നെ കിട്ടും. ന്യൂനപക്ഷത്തെ വലിയൊരു വിഭാഗം ആളുകൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിലെ വലിയ ശതമാനം വോട്ട് എൻഡിഎയ്ക്ക് ലഭിക്കും. ഒമ്പത് മണിക്ക് ശേഷം ആഘോഷം ആരംഭിക്കാൻ കഴിയുമെന്നും സി കൃഷ്ണകുമാർ ആത്മവിശ്വാസത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *