അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാൾ മരണപെട്ടു. ആനന്ദ് പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിയിരുന്നു രക്ഷാപ്രവർത്തനം.’ചൊവ്വാഴ്ച വൈകുന്നേരം മാഹി നദിയിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികൾ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങി. ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.