ദില്ലി: നിലവിലുള്ള ഒരു പ്രീപെയ്ഡ് റീച്ചാര്‍ജ് പാക്കില്‍ ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്ഡേറ്റുമായി എത്തുന്നു ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 425 ദിവസത്തെ വാലിഡിറ്റി ഇപ്പോള്‍ ലഭിക്കുമെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അറിയിചിരിക്കുന്നത്. മുമ്പ് 395 ദിവസം വാലിഡിറ്റി ലഭിച്ച സ്ഥാനത്താണ് 30 ദിവസം കൂടി അധികം ചേര്‍ത്ത് 2399 രൂപ റീച്ചാര്‍ജിന്റെ കാലാവധി 425 ദിവസമായി ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ‘കൂടുതല്‍ നിറങ്ങള്‍, കൂടുതല്‍ വിനോദം, ഇപ്പോള്‍ കൂടുതല്‍ വാലിഡിറ്റി!’ എന്ന കുറിപ്പോടെയാണ് റീച്ചാര്‍ജിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച വിവരം ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്.
വാര്‍ഷിക പാക്കേജ് പുതുക്കി;ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്ഡേറ്റുകളുമായി ബിഎസ്എന്‍എല്‍
