മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകീട്ടാണ് ഭീഷണി സന്ദേശം എത്തിയത് എന്നാണ് വിവരം. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 16നും റിസർവ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.