എയര്‍വിസ് സീരിസ്’ ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ വിപണിയില്‍ അവതരിപ്പിച്ച് വി- ഗാര്‍ഡ്

Uncategorized

കൊച്ചി: മികച്ച പെര്‍ഫോമെന്‍സും ആകര്‍ഷകമായ ഡിസൈനും ഒത്തുചേര്‍ന്ന പുതിയ ബിഎല്‍ഡിസി (Brushless Direct Current) സീലിംഗ് ഫാനുകള്‍ വിപണിയില്‍ അവതരിപ്പിച്ച് മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ്. എയര്‍വിസ് ലൈറ്റ്, എയര്‍വിസ് പ്രൈം, എയര്‍വിസ് പ്ലസ്, എന്നീ മോഡലുകളാണ് എയര്‍വിസ് സീരിസിന്റെ ഭാഗമായി വിപണിയിലെത്തുന്നത്. കുറഞ്ഞ വൈദ്യുതി ഉപഭോഗത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മോഡലുകള്‍ വീടുകളുടെ ഇന്റീരിയറിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കേവലം 35 വാട്ട്‌സില്‍ 370 RPM (റൊട്ടേഷന്‍ പെര്‍ മിനിറ്റ്) വേഗതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍വിസ് സീരിസ് മോഡലുകള്‍ മറ്റു ഫാനുകളെക്കാള്‍ വൈദ്യുതി ലാഭിക്കും. വായു ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഡസ്റ്റ് റിപ്പലന്റ് കോട്ടിംഗ് ആണ് ഫാനുകള്‍ക്കുള്ളത്. മികച്ച കൂളിംഗ് ക്ഷമതയ്ക്ക് പുറമെ ചെലവ് കുറഞ്ഞ പരിപാലനം, തണുപ്പ് കാലത്തേക്കുള്ള റിവേഴ്സ് മോഡ് ഓപറേഷന്‍ എന്നിവ എയര്‍വിസ് സീരിസ് മോഡലുകളുടെ പ്രത്യേകതയാണ്.

ഊര്‍ജ്ജക്ഷമതയുള്ള വൈദ്യുതി ഉപകരണങ്ങള്‍ വീടുകളില്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്ന വി- ഗാര്‍ഡിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് എയര്‍വിസ് ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ അവതരിപ്പിച്ചതിലൂടെ പൂര്‍ത്തീകരിച്ചതെന്ന് വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡി മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. വി- ഗാര്‍ഡിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് ഫാനുകളുടെ വിപണനമാണ്. സുസ്ഥിരതയെക്കുറിച്ചും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും ഉപഭോക്താക്കളില്‍ അവബോധം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ബിഎല്‍ഡിസി ടെക്‌നോളജി കാലഘട്ടത്തിന്റെ ആവിശ്യകതയായി മാറിയിരിക്കുന്നു. ആധുനിക ഇന്ത്യയില്‍ സമസ്ത മേഖലയിലും പരിവര്‍ത്തനം പ്രകടമാണ്. ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്ത്, ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ വി- ഗാര്‍ഡ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആകര്‍ഷകമായ രൂപകല്‍പനയോടൊപ്പം മികച്ച പ്രകടനവും സമന്വയിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് എയര്‍വിസ് സീരീസ് സീലിംഗ് ഫാനുകള്‍. മികച്ച ഭാവിയെ രൂപപ്പെടുത്തുന്ന, മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുകയാണ് വി- ഗാര്‍ഡിന്റെ ലക്ഷ്യമെന്നും ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന എയര്‍വിസ് സീരീസ് സീലിംഗ് ഫാനുകള്‍ ഇതിനുള്ള തെളിവാണെന്നും വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സിഒഓയുമായ രാമചന്ദ്രന്‍ വി പറഞ്ഞു.

കാറ്റിനോടൊപ്പം വെളിച്ചവും ലഭ്യമാകുന്ന രീതിയില്‍ നിര്‍മിച്ചതാണ് എയര്‍വിസ് ലൈറ്റ് ഫാനുകള്‍. ഫാനിന്റെ വേഗതയെ കാണിക്കുന്ന യുഐ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളാണ് എയര്‍വിസ് പ്രൈം ഫാനുകള്‍ക്കുള്ളത്. ഇവ രണ്ടും 19 വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്.

ഗുണമേന്മയ്ക്കും നവീനതയ്ക്കും പ്രാധാന്യം നല്‍കികൊണ്ട്, തികച്ചും ആധുനിക രീതിയിലുള്ള രൂപകല്പനയാണ് എയര്‍വിസ് സീരീസ് സീലിംഗ് ഫാനുകള്‍ക്കുള്ളത്. ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ 2.25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫാക്ടറിയിലാണ് ഫാനുകളുടെ നിര്‍മാണം. 4 മുതല്‍ 8 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഓഫാകുന്ന രീതിയില്‍ ഫാനുകള്‍ ടൈമര്‍ സെറ്റ് ചെയ്ത് ക്രമീകരിക്കാം. റിമോട്ട് ഉപയോഗിച്ചും ഫാനുകള്‍ നിയന്തിക്കാവുന്നതാണ്. റിവേഴ്‌സ് റൊട്ടേഷന്‍, നാല് വ്യത്യസ്ത വിന്‍ഡ് മോഡുകള്‍, വിശാലമായ വോള്‍ട്ടേജ് റേഞ്ച് (90V-300V) എന്നിവയും എയര്‍വിസ് സീരിസിന്റെ പ്രത്യേകതകളാണ്. ഫാനുകള്‍ക്ക് 3 വര്‍ഷമാണ് കമ്പനി വാറന്റി. എയര്‍വിസ് സീരിസ് മോഡലുകള്‍ വി- ഗാര്‍ഡിന്റെ ദക്ഷിണേന്ത്യയിലെ അംഗീകൃത ഡീലേഴ്‌സില്‍നിന്നും പ്രമുഖ റീട്ടെയില്‍ ഔട്‌ലെറ്റുകളിനിന്നും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *