ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു.
ഇനി ദില്ലിക്ക് സുസ്ഥിര വികസന ഭരണത്തിന്റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും മോദി പറഞ്ഞു.ബിജെപിക്ക് ചരിത്ര വിജയം നൽകിയതിൽ ദില്ലിയിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ് എന്നും പ്രധാന മന്ത്രി പറഞ്ഞു.