കോഴിക്കോട്: സ്‌ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സങ്കീർണമായ സ്ട്രോക്ക് രോഗികളെ വേഗത്തിൽ ഡയഗ്നോസ് ചെയ്യുന്നതിനും മികച്ച ചികിത്സ നൽകാനും ആവശ്യമായ സ്ട്രോക്ക് കെയർ പ്രോഗ്രാം, ആധുനിക ഉപകരണങ്ങൾ, ഇൻഫ്രാസ്ട്രക്ചറുകൾ, ക്ലിനിക്കൽ വിദഗ്ധർ, മൾട്ടി ഡിസിപ്ലിനറി ടീമിൻ്റെ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളുകൾ പാലിക്കൽ തുടങ്ങിയവയിലെ മൂല്യ നിർണ്ണയത്തിലൂടെയാണ് ഈ ചരിത്ര നേട്ടം നേടാനായത്. ആശുപത്രിയിലെ റെസ്‌പോൺസ്- റെസ്‌ക്യൂ- റിസസ്‌സിറ്റേഷൻ (ആർ-ആർ-ആർ) പ്രീ- ഹോസ്പിറ്റൽ മെഡിക്കൽ ഡിസ്‌പാച്ച് സിസ്റ്റവും, ദക്ഷിണേഷ്യയിലെ ആദ്യത്തെ എമർജൻസി ഡിപ്പാർട്ട്മെൻ്റ് ബൈപ്ലൈൻ കാത്ത്ലാബും അടിയന്തര ഘട്ടങ്ങളിൽ രോഗിക്ക് ആവശ്യമായ മെഡിക്കൽ സഹായം എത്രയും പെട്ടെന്ന് നൽകാനും രോഗനിർണ്ണയത്തിനും സഹായകരമാകും. ആർ ആർ ആർ സംവിധാനം ഉപയോഗിച്ച് പ്രീ ഹോസ്‌പിറ്റൽ ഘട്ടം മുതൽ ആരംഭിക്കുന്ന സ്‌ട്രോക്ക് കെയറിൻ്റെ അതുല്യവും സംയോജിതവുമായ സമീപനമാണ് ആസ്റ്റർ മിംസിനെ വേറിട്ട് നിർത്തുന്നത്. ഈ അത്യാധുനിക സംവിധാനം, മസ്തിഷ്‌കാഘാതം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ തത്സമയം കണ്ടുകൊണ്ട് ആശയ വിനിമയം നടത്താൻ എമർജൻസി ടീമുകളെ സഹായിക്കും. സ്ട്രോക്ക് പോലുള്ള അവസ്ഥകളിൽ നിർണായകമായ ഇടപെടലുകൾ കാലതാമസമില്ലാതെ ആരംഭിക്കുവാനും ഇത് സഹായിക്കുമെന്നും എമർജൻസി വിഭാഗം മേധാവി
ഡോ.വേണുഗോപാലൻ പി. പി പറഞ്ഞു. ന്യൂറോളജി, ഇൻ്റർവെൻഷണൽ റേഡിയോളജി, എമർജൻസി മെഡിസിൻ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന സ്ട്രോക്ക് ടീം രോഗി എമർജൻസി ഡിപ്പാർട്ട്‌മെൻ്റിൽ എത്തുമ്പോഴേക്കും ദ്രുതഗതിയിലുള്ള രോഗനിർണയവും ചികിത്സയും തുടരാൻ സജ്ജമായിരിക്കും. കൂടാതെ രോഗി ആശുപത്രിയിൽ എത്തിച്ചേരുമ്പോൾ തന്നെ ത്രോംബോലിസിസ് (ക്ലോട്ട്-ഡിസോൾവിംഗ് തെറാപ്പി), ത്രോംബെക്ടമി (മെക്കാനിക്കൽ ക്ലോട്ട് റിമൂവൽ) എന്നിവയുൾപ്പെടെയുള്ള ബ്രെയിൻ ഇമേജിംഗിനും കൃത്യതയുള്ള സ്ട്രോക്ക് മാനേജ്മെൻ്റിനുമായി ED Biplane Cathlab-ലേക്ക് വേഗത്തിൽ മാറ്റുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ ഡോർ ടു നീഡിൽ ടൈം (DTNT), ഡോർ-ടു-ഗ്രോയിൻ ടൈം (DTGT) എന്നിവയും ഉറപ്പാക്കുന്നു. സ്ട്രോക്ക് വന്ന സമയവും ചികിത്സ ആരംഭിക്കുന്നതിനും ഇടയിലുള്ള കാലതാമസം കുറയ്ക്കുന്നതിലൂടെ രോഗികളുടെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാനും, അതിവേഗം സുഖം പ്രാപിക്കുന്നതിനും, സ്ട്രോക്കിന് ശേഷമുള്ള ജീവിതം കൂടുതൽ എളുപ്പമാക്കാനും കാരണമാവും.
ഈ അംഗീകാരം ഏറ്റവും സങ്കീർണമായ സ്ട്രോക്ക് കേസുകൾ ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥാപനത്തിൻ്റെ മികവിനെ സൂചിപ്പിക്കുന്നതോടൊപ്പം ഹോസ്പിറ്റലിന്റെ ഉന്നത തലത്തിലുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ആധുനിക ചികിത്സാ രീതികൾ, സമഗ്രമായ പോസ്റ്റ്-സ്ട്രോക്ക് കെയർ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി രോഗികൾക്ക് വളരെപ്പെട്ടെന്ന് മികച്ച ചികിത്സ നൽകാനും സഹായിക്കുമെന്ന് മിംസ് സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ആസ്റ്റർ മിംസിൻ്റെ ലോകോത്തര സ്ട്രോക്ക് കെയർ സേവനത്തിനും, മെഡിക്കൽ മികവിനും വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ്റെ ഏഞ്ചൽസ് (9 ഡയമണ്ട്, 2 പ്ലാറ്റിനം, 3 ഗോൾഡ്) അവാർഡുകളും, IHWS ൻ്റെ പേഷ്യൻ്റ് സെൻട്രിക് ഹോസ്പിറ്റൽ ഇൻ സ്ട്രോക്ക് കെയർ അവാർഡും, വോയ്സ് ഓഫ് ഹെൽത്ത് കെയറിൻ്റെ സ്ട്രോക്ക് ഇന്നോവേഷൻ ആൻഡ് എക്സലൻസ് അവാർഡുകളും കഴിഞ്ഞ വർഷങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഹോസ്പിറ്റലിൻ്റെ അത്യാധുനിക സൗകര്യങ്ങളും, നൂതന ഇമേജിംഗ് സാങ്കേതികവിദ്യകൾ, ന്യൂറോളജിസ്റ്റുകൾ, ന്യൂറോസർജൻമാർ, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ എന്നിവരടങ്ങിയ ടീമാണ് ഈ നേട്ടത്തിന് സുപ്രധാന പങ്ക് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മിംസ് സി ഒ ഒ, ലുക്മാൻ പൊന്മാടത്ത്,ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മൻ,ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫൽ ബഷീർ, എമർജൻസി വിഭാഗം മേധാവി ഡോ.വേണുഗോപാലൻ പി. പി, ഡോ. അബ്ദുൽ റഹ്മാൻ, ഡോ. റഫീഖ്,ഡോ. പോൾ ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു