തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക വിതരണം ചെയ്ത് സർക്കാർ. ജനുവരി മാസത്തെ കുടിശ്ശികയാണ് സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂർത്തിയായി. ഇതിന് പിന്നാലെ തങ്ങളുടെ സമരം വിജയമാണെന്ന് പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും എന്നും ബിന്ദു പറഞ്ഞു.
ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക വിതരണം ചെയ്ത് സർക്കാർ
