കൊച്ചി: രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ടിഎംടി ബാറുകള്‍ അവതരിപ്പിച്ച് എആര്‍എസ് സ്റ്റീല്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ എപിക് ഗ്രൂപ്പിന്റെ അത്യാധുനിക ഉല്‍പ്പാദന സൗകര്യം ഒരുക്കുന്നതിനായി ആദ്യത്തെ ഗ്രീന്‍ ടിഎംടി ബാര്‍ ട്രൈമെട്രോ ഗ്രൂപ്പിന് വിജയകരമായി കൈമാറി.
ഇന്ത്യയുടെ നിര്‍മ്മാണ മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. സെന്‍ട്ര.വേള്‍ഡിന്റെ സഹകരണത്തോടെയാണ് ഈ നീക്കം.
ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുസ്ഥിര ഫാഷനിലെ ആഗോള നേതാവായ എപിക് ഗ്രൂപ്പ്, ഇന്ത്യയില്‍ ഒരു ഹരിത ഉല്‍പ്പാദന സൗകര്യം സ്ഥാപിക്കുന്നതിനായി 377 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.
വ്യാവസായിക ഉല്‍പാദനത്തെ ഡീകാര്‍ബണൈസ് ചെയ്യുന്നതിനായി സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ സെന്‍ട്ര.വേള്‍ഡ് പിന്തുണയ്ക്കുന്ന എആര്‍എസ് സ്റ്റീലിന്റെ അള്‍ട്രാ-ലോ എമിഷന്‍ ടിഎംടി ബാറുകളുടെ ഉപയോഗമാണ് ഈ പരിസ്ഥിതി സൗഹൃദ സംരംഭത്തിന്റെ ഒരു പ്രധാന ഘടകം.
ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, 1.6 tCO2/tfs-ല്‍ താഴെയുള്ള എമിഷന്‍ തീവ്രതയുള്ള സ്റ്റീലിന് 5-സ്റ്റാര്‍ റേറ്റിംഗാണുള്ളത്. ദേശീയ ശരാശരി എമിഷന്‍ തീവ്രത ഏകദേശം 2.5 tCO2/tcs ആണ്. എആര്‍എസ് സ്റ്റീല്‍ 0.59 tCO2/tfs എന്ന എമിഷന്‍ തീവ്രത കൈവരിച്ചതിലൂടെ ഒരു വ്യവസായ മാനദണ്ഡമാണ് സ്ഥാപിക്കുന്നത്. ഇത് എആര്‍എസ് സ്റ്റീലിന്റെ ടിഎംടി ബാറുകളെ ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടി പരിസ്ഥിതി സൗഹൃദമാണ്. മാത്രമല്ല, രാജ്യത്തെ ഏറ്റവും കുറഞ്ഞ എമിഷന്‍ സ്റ്റീല്‍ ഉല്‍പാദകരില്‍ ഇടം നേടുകയും ചെയ്യ്തു.
എആര്‍എസ് പരിസ്ഥിതി സൗഹൃദ സ്റ്റീര്‍ ഉപയോഗിക്കുന്നതോടെ എപിക് ഗ്രൂപ്പ് അവരുടെ കെട്ടിടത്തില്‍ 20 ശതമാനം കാര്‍ബണ്‍ പുറന്തള്ളലാണ് കുറയ്ക്കുന്നത്. പരമ്പരാഗത രീതിയില്‍ നിന്ന് ശുദ്ധമായ, വൈദ്യുത സ്റ്റീല്‍ ഉല്‍പാദന പാതയിലേക്ക് മാറി.
എആര്‍എസ സ്റ്റീലുമായി സഹകരിച്ചും സെന്‍ട്ര.വേള്‍ഡിന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ടും, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഞങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് എപ്പിക് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ രഞ്ജന്‍ മഹ്താനി പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ സ്റ്റീല്‍ ടിഎംടി ബാറുകള്‍ വിതരണം ചെയ്യുന്നതില്‍ അഭിമാനിക്കുന്നു. എആര്‍എസ് സ്റ്റീല്‍, ഗുണനിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് എആര്‍എസ് സ്റ്റീലിന്റെ മാനേജിംഗ് ഡയറക്ടര്‍ അശ്വനി കുമാര്‍ ഭാട്ടിയ പറഞ്ഞു.
സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ അളക്കാനും ലഘൂകരിക്കാനും വ്യവസായങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് സെന്‍ട്ര.വേള്‍ഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ചൗധരി കൂട്ടിച്ചേര്‍ത്തു.