കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ

Kerala Uncategorized

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര മുഴിപോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയിൽ ആയത്.

മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അനുമതിക്ക് വേണ്ടി എത്തിയവരുടെ പക്കൽ നിന്നുമാണ് കൈക്കൂലി വാങ്ങിയത്. മുൻപും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ ഇയാൾ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതറിയാതെ വീണ്ടും കൈക്കൂലി വാങ്ങവെയാണ്  രാജീവ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *