കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വിസ്മയിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമനായ ആപ്പിൾ. കമ്പനി തങ്ങളുടെ ഹെൽത്ത് ആപ്പ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്യാനും അതിൽ ‘എഐ ഡോക്ടർ’ പോലുള്ള സവിശേഷതകൾ ചേർക്കാനും പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ കമ്പനിക്ക് കഴിയുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് ഈ നീക്കം.
‘എഐ ഡോക്ടർ’;ടെക് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി ആപ്പിൾ
