ന്യൂയോർക്ക്: ഇന്ത്യൻ പൗരനായ അച്ഛനും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്നുള്ള 56 കാരനായ പ്രദീപ് പട്ടേലും മകൾ ഉർമിയുമാണ് (24) കൊല്ലപ്പെട്ടത്. മാർച്ച് 20 ന് വിർജീനിയയിലെ ഇവർ നടത്തുന്ന കടയിൽ വെച്ചാണ് അക്രമി ഇവർക്കുനേരെ വെടിവെച്ചത്. ജോർജ്ജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. പ്രദീപ് സംഭവസ്ഥലത്തും ഉർമി ശനിയാഴ്ച ചികിത്സയിലിരിക്കെയും മരിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യൻ പൗരനായ അച്ഛനും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
