അജിത് ചിത്രത്തിലൂടെ തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച് പ്രിയ വാര്യർ

Uncategorized

ഒറ്റ കണ്ണിറുക്കലിലൂടെ വലിയ ഓളം സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ.ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി ഉയർന്നു നിൽക്കുന്ന പ്രിയ വാര്യരെ ഏറ്റെടുത്തിരിക്കുകയാണ് തമിഴകം. അജിത്ത് നായകനായി എത്തിയ ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിചിരിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രിയയുടെ ​നൃത്ത രം​ഗം എക്സ് പ്ലാറ്റ്ഫോമിലും മറ്റ് സോഷ്യൽ മീഡിയകളിലും ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്.

പ്രിയയുടെ കരിയർ ഈ സിനിമ റീ ക്രിയേറ്റ് ചെയ്തുവെന്നാണ് തമിഴ് ഫാൻസ് പറയുന്നത്. ഒപ്പം ​ഗുഡ് ബാഡ് അ​ഗ്ലിയിലെ ​രം​ഗങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഇവർ പങ്കിട്ടിട്ടുണ്ട്. നടി തമന്നയുമായി താരതമ്യം ചെയ്തും കമന്റുകൾ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *