പത്തനംതിട്ട : അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടിയുടെ മൊഴി. കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തതായി അടൂർ പൊലീസ് അറിയിച്ചു.