ചെന്നൈ : അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് ആരും ഒന്ന് മടിക്കുമെന്നും വിശാല്‍ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ പ്രവർത്തകർ ദുരനുഭവങ്ങള്‍ തുറന്നുപറയണമെന്നും വിശാല്‍ പറഞ്ഞു.