കൊച്ചി: മത്സരയോട്ടത്തിനിടെ കാറിടിച്ച് കൊച്ചിയിൽ ഗോവക്കാരിയായ യുവതിക്ക് ഗുരുതര പരികേറ്റു. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എറണാകുളം സൗത്തിൽ നിന്ന് ബൈക്കുമായി മത്സരയോട്ടം നടത്തിയ കാർ, മെട്രോ സ്റ്റേഷനു സമീപം ബൈക്കിനെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. കാർ ഓടിച്ച ചാലക്കൂടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസ് എടുത്തു. യാസിർ മദ്യപിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
മത്സരയോട്ടത്തിനിടെ കാറിടിച്ച് കൊച്ചിയിൽ ഗോവക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്
