കോഴിക്കോട്: ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വയോധികനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒരു യുവതിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അതേസമയം കാർ ഓടിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ്.
കോഴിക്കോട് വാഹനാപകടം;ഒരു മരണം
