കണ്ണൂര്‍: കണ്ണൂരിൽ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായതായാണ് ലഭിക്കുന്ന വിവരം.
ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
