അഴിമതി വിരുദ്ധ രാഷ്ട്രീയം കേരളം കൊതിക്കുന്നു: എൻ.എ. മുഹമ്മദ് കുട്ടി

Breaking Kerala Local News National Uncategorized

മലപ്പുറം:അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ മുന്നേറ്റത്തെയും കേരളം കൊതിക്കുന്നുവെന്ന് എൻ.സി.പി. ദേശീ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റുമായ എൻ.എ. മുഹമ്മദ് കുട്ടി അഭിപ്രായപെട്ടു.പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായും സജീവമാക്കുന്നതിനുമായി സജ്ജീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് നാദിർഷ കടായിക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പാർത്ഥ സാരഥി മാസ്റ്റർ, റഹ്മത്തുള്ള കുപ്പനത്ത്, സംസ്ഥാന കമ്മിറ്റി അംഗം ഇല്യാസ് കുണ്ടൂർ,എൻ. വൈ.സി ദേശീയ സെക്രട്ടറി ഷാജിർ ആലത്തിയൂർ, പ്രവാസി സെൽ ദേശീയ സെക്രട്ടറി പി.പി. നൂറുൽ ഹസ്സൻ, എൻ. വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, എൻ. വൈ.സി. സംസ്ഥാന ട്രഷറർ സി.കെ.അഷ്റഫ് ജില്ലാ ഭാരവാഹികളായ കുഞ്ഞിമരക്കാർ പാലാണി, കെ.ടി. മുഹമ്മദ് കുട്ടി, ഹരീഷ് ചന്ദ്രൻ, എം. സന്തോഷ്, അഡ്വ : ഷാൻ ബേബി, മുഹമ്മദലി എ.ആർ. നഗർ, മൂസ ചെറുമുക്ക്,ഫൈസൽ കാടാമ്പുഴ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എൻ.എ. മുഹമദ് കുട്ടിക്കും വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എ. ജബ്ബാറിനും ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *