കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അധികം വൈകാതെ പരിശോധനാഫലങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചോദ്യപേപ്പർ ചോർത്തി നല്‍കിയത് സംബന്ധിച്ച നിർണായക തെളിവുകള്‍ ഇതിലൂടെ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഷുഹൈബ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.