ഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ എസ് 400, ബ്രഹ്‌മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന പാക്കിസ്ഥാന്‍ അവകാശവാദം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇന്ത്യന്‍ സൈന്യം മുസ്ലീം പള്ളികള്‍ നശിപ്പിച്ചതായി പാക്കിസ്ഥാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ വളരെ മനോഹരമായ പ്രതിഫലനമാണെന്നും അതിനാല്‍ പാക്കിസ്ഥാന്റേത് വ്യാജ പ്രചാരണമാണെന്നും കേണല്‍ സോഫിയ ഖുറേഷി അറിയിച്ചു.