‘ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി’ ടൈറ്റിൽ ലോഞ്ച് നടന്നു

Breaking Kerala Local News

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് 2025 പുതുവർഷ ദിനത്തിൽ നടന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി.

2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയ്ക്ക് ‘ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി’എന്നാണ് പേരിട്ടിരിക്കുന്നത്. മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം ഹരിനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. തികച്ചും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

നന്തുണി,നീലാംബരി,നോട്ടി പ്രോഫസർ,നെരിപ്പോട്, ഒരുമ്പെട്ടവൻ . എന്നീ ചിത്രങ്ങൾക്ക് ശേഷം ഹരിനാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. ഗൗതം ഹരിനാരായണൻ ഒരുമ്പെട്ടവൻ എന്ന ചിത്രത്തിനു ശേഷം ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പല പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ഷാഹിദ് കൊപ്പവും, ഷാനു ഷാൻ ചാലിശ്ശേരിയുമാണ് ചിത്രത്തിന്റെ മറ്റു സഹ നിർമാതാക്കൾ. ഫൈസൽ വി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്.

വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, മേക്കപ്പ് നയന എൽ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി, നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി, സഹ സംവിധാനം മനോജ് പുതുച്ചേരി, പബ്ലിസിറ്റി ഡിസൈനർ റെജി ആന്റണി

പി. ആർ. ഒ. എം കെ ഷെജിൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *