അർജുൻ രക്ഷദൗത്യം; ഷിരൂരില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി

Kerala

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡ് എന്ന് സംശയമുള്ള വസ്തുവാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ലക്ഷ്മണന്റെ ദാബയ്ക്ക് പിന്നില്‍ ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഡ്രഡ്ജര്‍ സിപി 4ല്‍ തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് മനാഫ് പറഞ്ഞു. പോയിന്റ് 2 വില്‍ നടന്ന തെരച്ചിലിലാണ് കയറുള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *