പെൻഷൻ പദ്ധതി പരിഷ്ക്കരിക്കണം

Kerala

കേരളത്തിലെ ജനങ്ങളുടെ
ജീവിത നിലവാര സൂചികയിലെ വർദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത്പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് തലയോലപ്പറമ്പ് ഫാർമേഴ്സ് സഹകരണ ബാങ്ക് ഹാളിൽ കൂടിയ കേരള പ്രൈമറി കോ-ഓപറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് കൺവൻഷൻ പ്രമേയത്തിലൂടെ ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു.ജില്ലാ കൗൺസിൽ അംഗം എൻ. കെ. സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മറ്റിയംഗം ശ്രീ. ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ശ്രീ കെ. ജോർജ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശിവരാമൻനായർ, ഏലിയാമ്മ സെബാസ്റ്റ്യൻ , ടി. ആർ സുനിൽ , എം.പി. ജോർജ് , പി.സി.സ്കറിയ, എം. ജെ. ലൂക്കോസ്, കെ. ഒ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്: എൻ . കെ. സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് മാർ: ഏലിയാമ്മ സെബാസ്റ്റ്യൻ, എ. പി ജോർജ് , സെക്രട്ടറി : കെ. ഒ. ജോസ്, ജോ.സെക്രട്ടറിമാർ: എൻ. സുഗുണൻ പി.സി. ജോസഫ് ട്രഷറർ : കെ.സി. ജയിംസ് കമ്മറ്റിയംഗങ്ങൾ: കെ. പി. ഉദയമ്മ, സുരേഷ് വർമ്മ, വി.സി.സ്കറിയ, ഗീതാകുമാരി,ലൂക്കോസ് എം. ജെ., ആഡിറ്റർ: ടോമി. കെ. സി. ജില്ലാ കൗൺസിൽ അംഗങ്ങൾ :കെ. ജോർജ് ഫിലിപ്പ്, ടി.ആർ. സുനിൽ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *