നോർത്ത് പറവൂർ മീഡിയ ഫ്രണ്ട്സ് അസോസിയേഷന്റെ ന്യൂസ് വൺ ചാനൽ നവംബർ 26 ന് പറവൂർ ടൗൺഹാളിൽ വച്ച് കേരള പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും ഹൈബി ഈഡൻ എം.പി ലോഗോ പ്രകാശനം ചെയ്യും. രാവിലെ പറവൂരിന്റെ വികസനം എന്ന വിഷയത്തിൽ ഒരു സംവാദം നടക്കും വിവിധ രാഷ്ട്രീയ-ജനപ്രതിനിധികൾ സംസാരിക്കും. മികച്ച പ്രവർത്തനം നടത്തിയ കൗൺസിലർമാർ, പഞ്ചായത്ത്, വിദ്യാലയങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ആദരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് ബിജോയ് ആന്റു , സെക്രട്ടറി ജോസ് തോമസ്, മാനേജിംഗ് എഡിറ്റർ ടി.സി ജോർജ്ജ്, പ്രോഗ്രാം പ്രെഡൂസർ എസ്.പി ജോഷി, സി.വി. വിവേക് എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.
ന്യൂസ് വൺ ചാനൽ ഉദ്ഘാടനം 26 n
