ഭൗമസൂചിക പദവി നേടി ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഗോത്രമേഖലയിലെ ഭക്ഷ്യവിഭവമായ ചോണനുറുമ്പ് ചമ്മന്തിക്ക് (കയി ചട്ണി) . ഒഡിഷയിൽ ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെ ഉപയോഗിച്ച് തയാറാക്കുന്ന ഏറെ പ്രത്യേകതകളുള്ള വിഭവമാണ് ചോണനുറുമ്പ് ചമ്മന്തി. ഏറെ പോഷകഗുണമുണ്ടെന്നാണ് കരുതുന്ന ഈ ചമ്മന്തിക്കായി ‘ഈകോഫില സ്മരാഗ്ദിന’ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് ഉപയോഗിക്കുന്നത്.
ചമ്മന്തി ഉണ്ടാക്കുന്നതിനായി മയൂർഭഞ്ജിലെ കാടുകളിൽ നിന്നാണ് ഉറുമ്പുകളെ കൂടോടെ പിടിക്കുകയും തുടർന്ന് ഉറുമ്പുകളെയും ഉറുമ്പുമുട്ടകളെയും വൃത്തിയാക്കി അതിൽ ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ ചേർക്കുകയും ചെയ്യുന്നു. ശേഷം ഇത് അരച്ചാണ് ചമ്മന്തിയുണ്ടാക്കുന്നത്.