പെരുവ : വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനശാലകളും ആയി യോജിച്ചു ആവിഷ്കരിച്ചിട്ടുളള വായനാ മത്സരം മുളക്കുളം ജയ് ഭാരത് വായനശാലയുടെ നേതൃത്വത്തിൽ ഗവ.യു.പി.സ്കൂളിൽ നടത്തി. വിജയി ആയ വിദ്യാർഥിനി അസിൻ ബിബിന് വായനശാല ബാലവേദി കൺവീനർ കെ.ജി. ശിവശങ്കരൻ നായർ സ്കൂൾ അസംബ്ലിയിൽ വച്ച് ക്യാഷ് അവാർഡ് നൽകി അഭിനന്ദിച്ചു.
വായനാ മത്സരം നടത്തി
