വൈക്കം: കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ ഫെബ്രുവരി 9 മുതൽ 11 വരെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി നൊവേന ജനുവരി 31ന് ആരംഭിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 8 വരെ എല്ലാദിവസവും പുലർച്ചെ 5.45 ന് ദിവ്യബലി ,വൈകുന്നേരങ്ങളിൽ ജപമാല, ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. 9ന് രാവിലെ 6 30ന് ആഘോഷമായ സമൂഹബലി തുടർന്ന് ആരാധന . സമൂഹബലിക്ക് ഫാ. എഡ്വിൻ വട്ടക്കുഴി, ഫാ. പീറ്റർ നെടുങ്ങാടൻ, ഫാ. റോജൻ വട്ടോലി എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് പൊതു ആരാധന തുടർന്ന് ദിവ്യകാരുണ്യ സന്ദേശം. .തുടർന്ന് തിരുനാളിന്റെ കൊടിയേറ്റ് നടക്കും. വെരി. റവ. ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. പത്തിന് വേസ്പര ദിനം ആചരിക്കും. രാവിലെ ആറരയ്ക്ക് ദിവ്യബലി, നൊവേന, ലദീഞ്ഞ് തുടർന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് . വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വേസ്പര. റവ. ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി കർമികത്വം വഹിക്കും. തുടർന്ന് സംഗീത വിരുന്നും ആകാശ വർണ വിസ്മയവും . 11ന് തിരുനാൾ ദിനത്തിൽ രാവിലെ ആറരയ്ക്ക് ദിവ്യബലി . റവ. ഫാ. സിബിൻ പെരിയപ്പാടൻ കാർമികത്വം വഹിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന. റവ. ഫാ. നിക്ലാവോസ് പുന്നയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും വാഴ്‌വും . തിരുക്കർമ്മങ്ങൾക്ക് ശേഷം സംഗീത കലാവിരുന്നും ചെണ്ട വയലിൻ ഫ്യൂഷനും ഉണ്ടാകും. 12ന് രാവിലെ ആറരയ്ക്ക് മരിച്ചവരുടെ ഓർമ ദിനത്തിൽ ദിവ്യബലിയും സിമിത്തേരി ദർശനവും ഉണ്ടാകും. തുടർന്ന് തിരുനാളിന്റെ കൊടിയിറക്കം.