അശ്അരിയ്യ ശൽബാൻ ജൂബിലി കൈ തൊഴിൽ പരിശീലനം ശ്രദ്ധേയമായി

Local News

ചേരാനല്ലൂർ: മധ്യ കേരളത്തിലെ മത ഭൗതിക വൈജ്ഞാനിക മേൽ വിലാസമായ ജാമിഅ അശ്അരിയ്യ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്രാഫ്റ്റ് നിർമ്മാണവും കൈ തൊഴിൽ പരിശീലനവും ശ്രദ്ധേയമായി. ദേശീയ അധ്യാപന അവാർഡ് ജേതാവും അൽ ഫാറൂഖിയ ഹൈസ്കൂൾ പ്രധാന അധ്യാപകനുമായ നിയാസ് ചോലയാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. സോപ്പ്, കുട, മെഴുകുതിരി, പേപർ ബാഗ്, എൻവലപ്പ്, ബൾബ് തുടങ്ങിയവയുടെ നിർമ്മാണ പരിശീലനം സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.

സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർക്കും നവ സംരഭകർക്കും ഉപകാരപ്രദമാകുന്ന വിധമാണ് സെഷനുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. അശ്അരിയ്യ ജനറൽ സെക്രട്ടറി വി എച്ച് അലി ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു. എം പി അബ്ദുൽ ജബ്ബാർ സഖാഫി, ഷാജഹാൻ ബാഖവി, അലി അസ്ഹരി, സുൽഫിക്കർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *