കൊച്ചി: മണൽ മാഫിയയുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ നടപടി. ആരോപണ വിധേയരായ ഏഴുപേരെ സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ്പി വിവേക് കുമാറാണ് നടപടി സ്വീകരിച്ചത്. സസ്പെൻഷൻ കൂടാതെ 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും മണൽ മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്നാണ് നടപടി. നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണൽ മാഫിയയും പൊലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
മണൽ മാഫിയയുമായി ബന്ധം: പൊലീസുകാർക്കെതിരെ നടപടി
