കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെയാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അതിഥി തൊഴിലാളിയാണ് പ്രതിയെന്നാണ് സംശയം. ഇയാൾ ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പെരുമ്പാവൂരിൽ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം
