കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്ന് നിലവില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലം കമ്മിഷണര്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.
ചാത്തന്നൂര്‍ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡാണ് തെങ്കാശി പുളിയറയില്‍നിന്നു മൂന്നുപേരെയും പിടികൂടിയത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം.