കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ ഇന്നും പ്രതിഷേധം തുടരുന്നു

Kerala

കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ ഇന്നും പ്രതിഷേധം തുടരുന്നു. ഇന്നലെ രാത്രിയോടെ അതിനാടകീയ സംഭവങ്ങൾക്ക് പിന്നാലെ പ്രതിഷേധിച്ച കോൺ​ഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ എംഎൽഎ, മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും എറണാകുളത്തും പ്രതിഷേധം ആരംഭിച്ചു.

റോഡ് ഉപരോധിച്ചും കോൺ​ഗ്രസ് പ്രവ‍‌ർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹ​മ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്തതിലാണ് എറണാകുളത്ത് പ്രതിഷേധം. ഡി സി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുകയാണ്. ഇടക്കാല ജാമ്യം ലഭിച്ച മാത്യു കുഴൽനാടനും ഉപവാസ സമര വേദിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *