മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Kerala

കാസര്‍കോഡ്: മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു
മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പനങ്ങള്‍ പിടികൂടിയത്.

കാസറഗോഡ് ഉളിയത്തടുക്ക സ്വദേശി കെ. അന്‍വര്‍ അലി, ചെര്‍ക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു. 240 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *