മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു

Uncategorized

ബാര്‍ഡോ: മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ രോഗമാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

യുവതി ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *